(തുടർച്ച)
ആമിന വദൂദൂദിന്റെ ഖുർ-ആൻ വ്യാഖ്യാനത്തിലൂടെ ഒരോട്ടപ്രദക്ഷിണം മാത്രമാണ് ഇവിടെ നടത്തുന്നത്.ഇത് വായിച്ച് പ്രതികരിക്കുന്നതിന്‌മുമ്പ് പുസ്തകം മുഴുവൻ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.എന്റെ അവലോകനം വായിക്കുന്നവരിൽ അവരുടെ വ്യാഖ്യാനരീതിയെക്കുറിച്ച് തെറ്റായ ഒരു മുൻ വിധി ഉണ്ടാകാൻ ഇട വരുത്തരുതെന്ന ആഗ്രഹം കൊണ്ടാണ് ഈ അഭ്യർത്ഥന.
ഫസലുൽറഹ്മാൻ,സമഖ്ശരി,സയ്യിദ് ഖുത്തുബ്,മൗദൂദി തുടങ്ങിയവരുടെ ഖുർ-ആൻ വ്യാഖ്യാനങ്ങൾ ആമിനാ വദൂദ് വിമർശ്ശനവിധേയമാക്കുന്നുണ്ട് ഈ പുസ്തകത്തിൽ.
ഖുർ-ആൻ വ്യാഖ്യാനങ്ങളെ ആമിനാ വുദൂദ് മൂന്ന് വിഭാഗങ്ങളായി കാണുന്നു.പരമ്പരാഗത വ്യാഖ്യാനം,പ്രതികരണാത്മക വ്യാഖ്യാനം,സമഗ്രവ്യാഖ്യാനം.
പരമ്പരാഗത വ്യാഖ്യാനമാണ് ഖുർ-ആനെ മൊത്തത്തിൽ തള്ളിക്കളയുന്ന പ്രതികരണാത്മക വ്യഖ്യാനത്തിന് കാരണം.ഖുർ-ആനെയും വ്യാഖ്യാനങ്ങളെയും രണ്ടായി കാണുകയും ഖുർ-ആനിലെ സമാനാശയങ്ങളെയും പദപ്രയോഗവ്യവസ്ഥകളെയും മാർഗ്ഗനിർദ്ദേശകതത്വങ്ങളെയും അഥവാ പ്രമേയങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന ഒരു ഗവേഷണരീതി അവലംബിക്കുകയും ചെയ്യുന്നതാണ് സമഗ്രമായ വ്യാഖ്യാനം.ഇതാണ് ആമിന വദൂദ് നടത്തുന്നത്.'ഇത്തരത്തിലൂള്ള ഒരു വ്യാഖ്യാനത്തിലൂടെ പെണ്ണിന്റെ പ്രശ്നത്തെക്കുറിച്ച് കഴമ്പുള്ളൊരു കാര്യവിചാരവും ഇന്നേവരെയുണ്ടായിട്ടില്ല'എന്നവർ പറയുന്നു..
ഖുർ-ആൻ വ്യാഖ്യാനത്തിൽ മൂലവചനത്തെ സംബന്ധിച്ച മൂന്ന് സവിശേഷതകൾ പരിഗണിക്കേണ്ടതുണ്ട്.
1-മൂലവചനം എഴുതപ്പെട്ട പരിസരം(ഖുർ-ആൻ അവതരിച്ച ദേശകാലം).
2- മൂലവചനങ്ങളുടെ രചനാരീതിയിൽ കൈക്കൊണ്ട വ്യാകരണ നിയമം(എന്ത് എങ്ങനെ പറഞ്ഞുവെന്ന്).
3-ഉള്ളടക്കത്തിന്റെ ആകപ്പാടെയുള്ള സ്വഭാവം-അഥവാ പ്രപഞ്ചവീക്ഷണം.
'ഫസലൂറഹ്മാൻ നിർദ്ദേശിച്ച വിധമുള്ള വ്യാഖ്യാനരീതിയാണിത്.സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആവിഷ്കാരമാണ് എല്ലാ ഖുർ-ആൻ സൂക്തങ്ങൾക്കും നൽകപ്പെട്ടതെന്ന് ഫസലുറഹ്മാൻ.അതുകൊണ്ട് അർത്ഥവും ഉദ്ദേശവുമാണ് പ്രാമാണികമാക്കേണ്ടത്.
ഖുർ-ആൻ ചില സ്ഥലങ്ങളിൽ സത്യവിശ്വാസികളേ,സത്യ വിശ്വാസിനികളേ എന്ന് എടുത്തു പറയുന്നത് എന്തു കൊണ്ടാണെന്ന് അവർ പരിശോധിക്കുന്നുണ്ട്.ബഹുവചനത്തിന്റെ വ്യാകരണവിശദീകരണവും നൽകുന്നുണ്ട്.
സത്യവിശ്വാസികളായ എല്ലാവർക്കും മാർഗ്ഗനിർദ്ദേശനമാണ് ഖുർ-ആൻ എന്ന് അതിൽ പറയുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ഖുർ-ആൻ വചനങ്ങൾക്ക് ഒരേയൊരു വ്യാഖ്യാനമേ പാടുള്ളൂ എന്ന് പറയുന്നത് എങ്ങനെ ശരിയാകും? വ്യത്യസ്ത സാംസ്കാരിക പരിസരങ്ങൾക്ക് ഇണങ്ങും വിധം വേണ്ടത്ര മയമുണ്ടെങ്കിലേ ഈ അവകാശവാദം ശരിയാകൂ.അല്ലെങ്കിൽ ഖുർ-ആന്റെ പ്രയോഗവൽക്കരണം ദുഷ്ക്കരമാകും.
തുടർന്ന് ആണും പെണ്ണൂം ഇന്നിന്നരീതിയിൽ പെരുമാറണമെന്ന ഒരു സമൂഹത്തിന്റെ മുന്ന റിവ് ഖുർ-ആൻ വ്യഖ്യാനത്തിൽ എങ്ങനെ സ്വാധീനിക്കം എന്ന് പറയുന്നുണ്ട്.അറബിയിൽ നപുംസകപദം ഇല്ലെന്നതും ഇതോടൊന്നിച്ച് ചർച്ചചെയ്യുന്നു.
സമൂഹത്തിലെ മുന്ന റിവുകളും മുൻ വിധികളും ഖുർ-ആൻ മനസ്സിലാക്കുന്നതിനെ ബാധിച്ചിട്ടുണ്ട്.
ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വൈജാത്യങ്ങളുണ്ടെങ്കിലും അത് അവരുടെ അടിസ്ഥാന സ്വഭാവവിശേഷങ്ങളല്ല.
ബഹുഭാര്യത്വം,തോന്നുമ്പോഴൊക്കെ മൊഴിചൊല്ലൽ,വെപ്പാട്ടിസമ്പ്രദായം എന്നിവയിലെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഖുർ-ആൻ ഏർപ്പെടുത്തി.ചിലപെൺപക്ഷപ്രവർത്തകർ ഖുർ-ആൻ ഇവയൊക്കെ പാടെ എന്തു കൊണ്ട് നിരോധിച്ചില്ല എന്ന് പറഞ്ഞ് ഖുർ-ആനെതിരെ പോരിനിറങ്ങുന്നുണ്ട്.സ്ത്രീ പുരുഷസമത്വം ഒറ്റയടിക്ക് എന്തുകൊണ്ട് നടപ്പാക്കിയില്ല?പരിഷ്കാരങ്ങൾ പടിപടിയായി നടപ്പാക്കുകയായിരുന്നു ഖുർ-ആന്റെ ലക്ഷ്യം.(അടിമത്തകാര്യത്തിലും മദ്യനിരോധനം നടപ്പാക്കിയതിലും ഖുർ-ആന്റെ സമീപനം ഇവിടെ മാതൃകയാക്കാമെന്നു തോന്നുന്നു-ലേഖകൻ)
ചില സൂക്തങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങൾ വിശദാംശങ്ങളിൽ,സൂക്തം വെളിപ്പെട്ട സാഹചര്യങ്ങളിൽ മാത്രം പരിമിതമണ്.വിശദാംശങ്ങൾകൊണ്ട് ഖുർ-ആൻ എന്ത് ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു.അടിസ്ഥാനതത്വമാണ് മറ്റുസാഹചര്യങ്ങളിൽ പ്രാവർത്തികമാക്കാൻ പരിഗണിക്കേണ്ടത്.
സ്ത്രീകളുമായി ബന്ധപെട്ട നിർദ്ദേശങ്ങളിൽ അന്നത്തെ അറബ് സമുഹത്തിൽ നിലനിന്നിരുന്ന തീവ്രമായ രണ്ട് തരം സമീപനങ്ങൾക്ക് നടുവിൽ ഒരു മിതത്വം പാലിക്കുകയാണ് ഖുർ-ആൻ ചെയ്യുന്നത്.അതുകൊണ്ടാണ് ഒറ്റയടിക്ക് ഒരന്തിമ മാർഗ്ഗനിർദ്ദേശം തരാതിരുന്നത്.പെണ്ണുങ്ങൾക്ക് അനന്തരാവകാശം നിഷേധിക്കൽ,ളിഹാർ,ബഹുഭാര്യത്വം,മൊഴിചൊല്ലൽ,വെപ്പാട്ടിസമ്പ്രദായം,പർദ്ദ,കുടുംബത്തിലും സമൂഹത്തിലും അധികാരത്തിലുമുള്ള പുരുഷ മേധാവിത്തം അങ്ങനെ എല്ലാത്തിലും അന്ന് മിതവും പ്രായോഗികവുമായ ഒരു മധ്യവർത്തിനയമാന് ഖുർ-ആൻ സ്വീകരിച്ചത്.
മനുഷ്യ സൃഷ്ടി,ആദം,ഹവ്വ.
സൃഷ്ടിപ്രക്രിയയിൽ പുരുഷന് സ്ത്രീയേക്കാൾ മുൻ ഗണന ഇല്ല ഖുർ-ആനിൽ.
ഇത് വ്യക്തമാക്കാൻ ഖുർ-ആൻ ഉപയോഗിച്ച നാല് കേന്ദ്ര സംജ്ഞകൾ പരിശൊധിക്കുന്നു.1-ആയത്ത്,2-മിൻ,3-നഫ്സ്,4-സൗജ്.
കണ്ടെത്തലുകൾ
അദ്ര്ശ്ശ്യമായ ദ്ര്ഷ്ടാന്തങ്ങൾ വിശദീകരിക്കാൻ മനുഷ്യ ഭാഷ അപര്യാപ്തമാണ്. മനുഷ്യവർഗ്ഗോൽപത്തി ആദമിനോടു കൂടിയാണെന്ന പരാമർശ്ശം ഖുർ-ആനിൽ ഇല്ല.നഫ്സിൽ നിന്ന് സൗജിനെ സൃഷ്ടിച്ചു എന്നു പറയുന്നു.നഫ്സ് വ്യാകരണപരമായി സ്ത്രീ ലിംഗവും സൗജ് പുല്ലിംഗവും ആണത്രേ.ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുന്ന പരാമർശ്ശമൊന്നും തന്നെ ഖുർ-ആനിലില്ല.
ആദിപാപത്തിന്റെ ഉത്തരവാദിത്തം പെണ്ണിൽമാത്രം കെട്ടിവെക്കുന്നില്ല.രണ്ടുപേർക്കും പാപത്തിന്റെ പങ്കുണ്ട്.ആദമിനാണ് പാപത്തിന്റെ പ്രധാന ഉത്തരവാദിത്തം നൽകപ്പെടുന്നതെന്നു പോലും പറയാം.
ഒരു പ്രത്യേക ജാതിയായി ഖുർ-ആൻ പെണ്ണിനെ കാണുന്നില്ല.
ഖുർ-ആനിലെ പെണ്ണൂങ്ങൾ
ഖുർ-ആനിൽ പറയൂന്ന പെണ്ണുങ്ങളുടെ പാഠങ്ങൾ പെണ്ണുങ്ങൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ല.എല്ലാവർക്കും അത് ബാധകമാണ്.ഖുർ-ആനിലെ പുരുഷന്മാർ എല്ലാവർക്കും പാഠമാകുന്നത് പോലെ.(മനുഷ്യരിൽ ചിലരെ ഖുർ-ആൻ എടുത്തു പറയുന്നു. അതിൽ പുരുഷനും സ്ത്രീയും സ്വാഭാവികമായി ഉൾപ്പെടുന്നു).
പുരുഷന് ശ്രേഷ്ഠത നൽകുന്നതൊന്നും ഖുർ-ആനിലില്ല.സ്ത്രീയും നഫ്സാണ്.(ജീവശാസ്ത്രപരമായ വ്യത്യാസങ്ങൾക്കൊപ്പം 'ജന്മസിദ്ധ'മായ തരം തിരിവുകൾ നൽകൂന്നത് സമൂഹമാണ്).
തഖ് വ മാത്രമാണ് വ്യത്യാസത്തിന്റെയും മഹത്വത്തിന്റെയും അടിസ്ഥാനമെന്ന് വിവിധ ഖുർ-ആൻ വ്യാഖ്യാനങ്ങളെ പരിശോധിച്ച് അവർ പറയുന്നു.
പെണ്ണിന് വഹ്‌യ്
മൂസായുടെ മാതാവിന് വെളിപാട് നൽകി എന്ന് ഖുർ-ആൻ പറയുന്നുണ്ട്.മറിയം എല്ലാവർക്കും മാതൃകയാണെന്ന് പറയുന്നു.ഭരണാധികാരിയായ ബിൽഖീസിനെ മാനിക്കുന്നു ഖുർ-ആൻ.അധികാരം സ്ത്രീക്ക് പടില്ലെന്ന് പറയുന്നില്ല.(ആ അധികാരം തന്നെയല്ലേ വിശ്വാസകാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കിയത്?)
(അവസാനിച്ചിട്ടില്ല)
Saturday, 7 November 2009
Wednesday, 9 September 2009
പെൺ ഇസ്ലാം:ഒരു മുഖവുര
അദർ ബുക്സ് പ്രസിദ്ധീകരിച്ച ആമിന വദൂദിന്റെ ' ഖുർ-ആൻ ഒരു പെൺ വായന'എന്ന പുസ്തകത്തെ പരിചയപ്പെടുത്താനാണ് അടുത്ത രണ്ടോ മൂന്നോ പൊസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്.പുസ്തകത്തിന്റെ അവതാരികകളിൽകൂടിയുള്ള വീശദമായൊരു യാത്ര ഇസ്ലാമിക സ്ത്രീവാദത്തെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടാൻ ഇടയാകും എന്നതിനാൽ അത് മാത്രമ്മാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം.
അദർബുക്സുകാർ പുസ്തകം സമർപ്പിച്ചുകൊണ്ട് എഴുതിയതിൽ നിന്ന്
"(കേരളത്തിൽ)കഴിഞ്ഞ പത്തുവർഷത്തെ ഇസ്ലാമിക പുസ്തകങ്ങൾ,ആനുകാലികങ്ങൾ,സമ്മേളനങ്ങൾ,സെമിനാറുകൾ എന്നിവ എടുത്താൽ അവയിൽ സ്ത്രീ ഇസ്ലാമിൽ,ഇസ്ലാമും സ്ത്രീകളും,സ്ത്രീകളുടെ ബാധ്യതകളും അവകാശങ്ങളും ഇസ്ലാമിൽ എന്നീ ടൈറ്റിലുകൾ ധാരാളം കാണാം. അവ മനസ്സിലാക്കിയാൽ കുഴപ്പം ഇസ്ലാമിനല്ല മുസ്ലിംകൾക്കാണെന്നും കാണാം.അഥവാ ഇക്കാര്യത്തിൽ ബോധത്തെയും പ്രവൃത്തിയെയും ഇസ്ലാമീകരിക്കുക എന്ന കാതലായ നീക്കം നടക്കുന്നേയില്ല.മറ്റൊന്ന്,ഒരിക്കലും പുരുഷനും ഇസ്ലാമും,പുരുഷന്റെ കടമകളും അവകാശങ്ങളും ഇസ്ലാമിൽ തുടങ്ങിയ ഒരു ചർച്ചയോ ആലോചനയോ മുസ്ലിംകൾക്കിടയിൽ നടക്കുന്നതായും കാണുന്നില്ല......
...ആമിന വദൂദിന്റെ ചില തീവ്രനിലപാടുകളോടുള്ള മുസ്ലിം ലോകത്തിന്റെ നീരസം മൗലിക ചിന്തകൾ ധാരാളമുള്ള ഒരു ചിന്താ സരണി തിരസ്ക്കരിപ്പെടാനോ.... ഖുർ-ആൻ വായനയുടെ ഒരു മഹാസാധ്യത ഇല്ലാതാവാനോ കാരണമാകരുത് ....."
വായനക്കു മുമ്പ്- എ കെ രാമകൃഷ്ണൻ(എം ജി യൂനിവേഴ്സിറ്റി)
"ഏതു സാർത്ഥകമായ മതഗ്രന്ഥവ്യാഖ്യാനവും രണ്ടു സംഗതികൾ ആവശ്യപ്പെടുന്നു.(1) ആ മതഗ്രന്ഥത്തിന്റെ ഉള്ളിൽ കടന്നു ചെല്ലാനുള്ള അറിവ്.(2)ഏതു സന്ദർഭത്തിലാണോ വ്യാഖ്യാനം നിർവ്വഹിക്കുന്നത്,ആ കാലഘട്ടത്തിന്റെ ജ്ഞാന അധികാരമണ്ഡലങ്ങളെക്കുറിച്ചുള്ള അവഗാഹം....ഇവ രണ്ടും ഏകോപിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം"
.."സ്ത്രീ വീക്ഷണത്തിലെ ഈ പുതിയ ഇജ്തിഹാദ് അതർഹിക്കുന്ന ഗൗരവത്തോടെ മനസ്സിലാക്കപ്പെടുമെന്ന വിശ്വാസമാണ് എനീക്കുള്ളത്”
അവതാരികയിൽനിന്ന്(പി കെ അബ്ദുൽ റഹ്മാൻ,മദ്രാസ് യൂനിവേഴ്സിറ്റി)
"ഇസ്ലാമിക നിയമങ്ങളുടെ വ്യാഖ്യാന സാധ്യത നിലച്ചിരിക്കുന്നുവെന്നും ഖുർ-ആനും സുന്നത്തും അനുസരിച്ച് ഇസ്ലാമികപ്രമാണങ്ങളെ സ്വതന്ത്രമായി പുനർവ്വ്യാഖ്യാനിക്കാനുള്ള സാധ്യതകൾ ഇല്ലാതായിരിക്കുന്നുവെന്നും 10-ാം നൂറ്റാണ്ടിൽ പ്രഖ്യാപിക്കപ്പെട്ടു.ഇക്കാലത്ത് സ്ഥാപനവൽക്കരിക്കപ്പെട്ട മത യാഥാസ്ഥിതികതയാണ് മുസ്ലിം സമുദായത്തിലെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് മതപരമായ യുക്തിയും ന്യായവും നൽകിയത്".
"യാഥാസ്ഥിതിക വിശകലനത്തിൽ ശാരീരികവും മാനസികവുമായ അനിവാര്യതകളാണ് വിവിധ മണ്ഡലങ്ങളിലെ സ്ത്രീയുടെ സ്ഥാനം നിർണ്ണയിക്കുന്നത്.പുരുഷൻ പൊതുമണ്ഡലത്തിന്റെ അധിപനാണ്.ആർത്തവം,ഗർഭധാരണം,മുലയൂട്ടൽതുടങ്ങിയവ സ്ത്രീയുടെ "ദുരന്തപ്രകൃത"ങ്ങളാണ്.അതിനാൽ സ്ത്രീ പ്രകൃത്യാ സന്താന പരിപാലനം,വീട്ടു ജോലികളുടെ നിർവ്വഹണം എന്നിവക്ക് മാത്രം പറ്റുന്നവളാണ്(സൂചന,മൗദൂദി).ലിംഗാടിസ്ഥാനത്തിലുള്ള ഈ വിഭജനം പ്രകൃതി നിയമമായതിനാൽ ഇസ്ലാമിനെപോലെ ഉത്തമമായ സംസ്കാരത്തിന് പ്രകൃതിയുടെ കൽപന നടപ്പാക്കാതിരിക്കാനാവില്ലെന്ന് മൗദൂദി വാദിക്കുന്നുണ്ട്.സ്ത്രീകളെക്കുറിച്ചുള്ള ഈ ജീവശാസ്ത്രം-സത്താവാദം-അവളുടെ ബുദ്ധിപരവും മാനസികവും ശാരീരികവുമായ കഴിവുകളെയും സാർത്ഥകമായ വ്യക്തിത്വത്തെയും നിരാകരിക്കുന്നതാണ്".
തുടർന്ന് മറിയം ജമീലയുടെ യാഥാസ്ഥിതിക ലിംഗകൽപനകളെയും അവതാരികകാരൻ പരാമർശ്ശിക്കുന്നു.
"കുടുംബ സംവിധാനത്തിൽ പുരുഷനുള്ള അധികാരം ദൈവത്തിന് പ്രപഞ്ചത്തിലുള്ള അധികാരത്തിന്റെ പ്രതീകമാണ്.ഇക്കാരണത്താലാണ് പുരുഷൻ ബഹുമാനിക്കപ്പേടുന്നതെന്നും മറിയം ജമീല വാദിക്കുന്നുണ്ട്"
തുടർന്ന് 'ഇസ്ലാമിക ആധുനികതാവാദം' ഇജ്തിഹാദ് പുനസ്ഥാപിച്ച് കൊണ്ട് നിയജ്ഞതയുടെ കർക്കശ യാഥാസ്ഥിതികതയെ തകർക്കാൻ ശ്രമിച്ചതിനെ പരാമർശ്ശിക്കുന്നു.ശൈഖ് മുഹമ്മദ് അബ്ദു(1849-1905)ഇസ്ലാമും ആധുനികതയും പരസ്പരപൂരകങ്ങളാണെന്ന് വാദിച്ചു.ഇസ്ലാമിലെ മതാനുഷ്ഠാന നിയമങ്ങളെ(ഇബാദത്ത്) സാമൂഹ്യവ്യവഹാരസംബന്ധിയായ നിയമങ്ങളിൽ നിന്ന് (മു ആമലത്ത്) വേർ തിരിക്കണമെന്ന അബ്ദുവിന്റെ നിലപാട് ഒരു പുതിയ വ്യാഖ്യാന മാതൃകയുടെ വികാസത്തിന് ഇടം നൽകുന്നുണ്ട്.ഇദ്ദേഹം ലിംഗസമത്വം ഇസ്ലാമിക സാമൂഹിക ഘടനയുടെ സത്തയാണെന്നു പാറഞ്ഞു.
എന്നാൽ ഇസ്ലാമിക ആധുനികതക്ക് മതഭൗതിക പാരമ്പര്യങ്ങളുടെ പുരുഷവത്കരണത്തിനെ മറികടക്കാനായില്ല.തൽഫലമായി യാഥാസ്ഥിതിക സമീപനങ്ങൾ ലിംഗാധിഷ്ഠിത അധികാരഘടനയെ ആധുനികതയിലും പുനസൃഷ്ടിക്കുന്നത് തുടർന്നു.
"എന്നാൽ വ്യാഖ്യാനങ്ങൾ ഖുർ-ആന്റെ ലോകവീക്ഷണത്തെ പ്രതിഫലിക്കണമെന്നും പാഠത്തിന്റെ സത്തയെ പ്രകാശിപ്പിക്കാത്ത നിയമങ്ങൾ മാറണമെന്നും പല ആധുനിക ഇസ്ലാമിക പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്.സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചുള്ള ഖുർ-ആന്റെ നിലപാടുകൾ ഏത് സാമൂഹിക-സാമ്പത്തിക സാഹചര്യത്തിലും നിലനിർത്തേണ്ട മനുഷ്യ സമത്വത്തിന്റെയും നീതിയുടെയും പ്രതീകമായാണ് ഇസ്മാ-ഈൽ റാജി ഫാറൂഖിയെ പോലുള്ള പണ്ഡിതന്മാർ മനസ്സിലാക്കുന്നത്.ധാരാളം സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുകയും ചെയ്യുന്ന വർത്തമാന ഘടനയിൽ ദാതാവെന്ന നിലയിൽ പുരുഷന് സ്ത്രീക്ക് മേൽ ആരോപിക്കപ്പെടുന്ന മുൻ ഗണനയുടെ വിവക്ഷ മാറ്റത്തിന് വിധേയമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു....ഈ പണ്ഡിതന്മാർ മുസ്ലിം ഭൗതിക പാരമ്പര്യത്തിൽ പ്രാമാണ്യം നേടിയെങ്കിലും ലിംഗനീതിക്കു വേണ്ടിയുള്ള സ്ത്രീകളുടെ ശ്രമങ്ങൾ മുസ്ലിം ലോകം മുൻ വിധിയോടെയാണ് കണ്ടത്".
ഇസ്ലാമിക സ്ത്രീവാദം
'പുരുഷ കേന്ദ്രിതമായ ആധുനികതാ വാദത്തെ ചോദ്യം ചെയ്തു കൊണ്ടാണ് സ്ത്രീവാദം രംഗത്തു വന്നത്. എന്നാൽ ഇതിനെ ഇസ്ലാമിക കുടുംബ സംവിധാനത്തെ തുരങ്കം വെക്കനുള്ള പാശ്ചാത്യ സാമ്രജ്യത്വത്തിന്റെ ഗൂഢ പദ്ധതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതേ ആരോപണം ആദ്യകാല സ്ത്രീ മുന്നേറ്റങ്ങൾക്കെതിരെയും യാഥാസ്ഥികർ ഉന്നയിച്ചിരുന്നു എന്നു അഭിനവ യാഥാസ്ഥികർ ഓർക്കാറില്ല.ലിംഗനീതിയെ ക്കുറിച്ചുള്ള ഖുർ-ആന്റെ അടിസ്ഥാന തത്വങ്ങളെ വീണ്ടെടുക്കുകയാണ് ഇസ്ലാമിക സ്ത്രീവാദം ലക്ഷ്യമിടുന്നത്'.
ഇതുവരെ പുരുഷാനുഭവങ്ങളുടെ വെളിച്ചത്തിൽ മാത്രമാണ് ഇസ്ലാമിക പ്രമാണങ്ങൾ വ്യാഖ്യാനിക്കപ്പെട്ടത്.ഇവയിൽ സ്ത്രീകളുടെ അനുഭവങ്ങളെ അവഗണിക്കുകയും പുരുഷ വീക്ഷണം,ആഗ്രഹം, അഭിനിവേശം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം അവയെ നിർണ്ണയിക്കുകയുംചെയ്തു.തൽഫലമായി ദൈവിക കൽപനയെന്നും പ്രകൃതിപരം,ധാർമ്മികം എന്നുമൊക്കെ വിശദീകരിക്കപ്പെട്ട പുരുഷാധിപത്യം മുസ്ലിം സാമൂഹിക പെരുമാറ്റത്തിന്റെ സാമാന്യ മാതൃകയായി മാറി'.
'എന്നാൽ ആശയങ്ങൾ അധിനിവേശത്തിന്റെ ഉപകരണമാകുന്നതിന്റെ ഉദാഹരണമാണ് ഇസ്ലാമിക ഫെമിനിസം എന്ന വിമർശ്ശനം ഉണ്ടായി.പാശ്ചാത്യ റാഡിക്കൽ ഫെമിനിസത്തിന്റെ പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീ വാദത്തിന്റെ തദ്ദേശീയ രൂപങ്ങൾ രൂപപ്പെട്ടതും സാമ്രാജ്യത്വത്തിന്റെ ഇടപെടൽ കൊണ്ടല്ല.മറിച്ച് കാല ദേശങ്ങളുടെ അനിവാര്യതയെന്നോണമാണ്.അതുകൊണ്ട് തന്നെയാണ് ജൂത സ്ത്രീവാദവും കത്തോലിക്കാസ്ത്രീവാദവും ഇസ്ലാമിക സ്ത്രീവാദവുമെല്ലാം ഒരു പോലെ സജീവമായി ചർച്ച ചെയ്യപ്പെടുന്നത്'.
'ഇസ്ലാമിക ചട്ടക്കൂടിനകത്തു നിന്നു കൊണ്ടുള്ള ഇജ്തിഹാദാണിത്.ഇസ്ലാമിക സ്ത്രീവാദികൾ കുടുംബം,മാതൃത്വം,സന്താന പരിപാലനം തുടങ്ങി മിക്ക പ്രശ്നങ്ങളിലും റാഡിക്കൽ ഫെമിനിസ്റ്റുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.ഇസ്ലാമിനെ പോലെ ഇസ്ലാമിക ഫെമിനിസവും പാശ്ചാത്യ-പൗരസ്ത്യ വിഭജനങ്ങൾക്കതീതമാണ്'.
'ഇസ്ലാമിന് സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമോ ഇല്ലെന്നും നിക്ഷ്പക്ഷമാണതെന്നും സ്ത്രീവാദം വിഭജനമുണ്ടാക്കുന്നുവെന്നുമാണ് മറ്റൊരു വിമർശ്ശനം.സ്ത്രീയുടെ വ്യക്തിപരമായ അധികാരവും അതുവഴി മതാധികാര ഘടനയുടെ വികേന്ദ്രീകരണവുമാണ് ഇത് ലക്ഷ്യമിടുന്നതെന്നും വിമർശ്ശനം ഉണ്ട്'.
'വ്യാഖ്യാനപദ്ധതികൾ പ്രത്യയശാസ്ത്രമുക്തമല്ല.ആത്മനിഷ്ഠപരികൽപനകളും അതുൾക്കൊള്ളുന്നു.ഒരു പാഠത്തിന് നൽകുന്ന അർത്ഥത്തിന് ആ കൃതി വായിക്കപ്പെടുന്ന ഭാഷ,സാംസ്കാരിക പശ്ചാത്തലം എന്നിവയിൽ നിന്ന് തികച്ചും സ്വതന്ത്രമായി നിൽക്കാനാവില്ല.ആമിനാ വദൂദ് പറയുന്നു: ഒരു വ്യാഖ്യാനവും പൂർണ്ണമായും വസ്തുനിഷ്ഠമോ വ്യാഖ്യാതാവിന്റെ പ്രത്യയശാസ്ത്രനിലപാടിൽ നിന്ന് മുക്തമോ അല്ല’.ഏതൊരു ഖുർ-ആൻ വ്യാഖ്യാനവും വ്യാഖ്യാനത്തിന്റെ അവസാനവാക്കല്ല.പുതിയ അർത്ഥങ്ങൾ ഖുർ-ആന്റെ സാർവ്വലൗകികത കൂടുതൽ പ്രകാശിതമാക്കുന്നു.അങ്ങിനെ വരുമ്പോൾ സ്ത്രീപക്ഷവായന നിക്ഷ്പക്ഷതയേയും നീതിയേയും വീണ്ടെടുക്കുന്നതിനാണ് സഹായകമാകുക'.
'അടിച്ചമർത്തലോ അതിന്റെ കാരണമോ അതിന്റെ ന്യായീകരണമോ വ്യാഖ്യാനപരമാണെങ്കിൽ ആ വ്യാഖ്യാനത്തിലെ മർദ്ദനപരമായ ഉള്ളടക്കം നീക്കം ചെയ്യുന്ന വ്യാഖ്യാനങ്ങളാണ് സ്ത്രീവാദം നടത്തുന്നത്'.
'ഖുർ-ആനിന് ഉള്ളിലുള്ള ആശയപരമായ ബന്ധങ്ങൾ ചർച്ച ചെയ്യാനോ പ്രമേയങ്ങൾ തിരിച്ചറിയുവാനോ മിനക്കെടാതെ വിവിധ വിഷയങ്ങളാൽ സ്വാധീനിക്കപ്പെട്ട കേവലവ്യാഖ്യാനങ്ങളാണ് സാമ്പ്രദായിക വ്യാഖ്യാനങ്ങളെന്ന് ആമിനാവദൂദ് നിരീക്ഷിക്കുന്നു'.
'തൗഹീദ്,ഖിലാഫത്ത് എന്നീ ഖുർ-ആനിക സങ്കൽപനങ്ങളാണ് സ്ത്രീവാദ വ്യാഖ്യാനമാതൃകയുടെ അടിസ്ഥാനം.എല്ലാ സൃഷ്ടികളെയും ഇണകളായാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ഖുർ-ആൻ.സൃഷ്ടിക്കപ്പെടാത്തത് ദൈവം മാത്രം.അവൻ ഏകനാണ്.സൃഷ്ടികൾക്കിടയിൽ അധികാരശ്രേണിയില്ല.അത് അനീതിയെ(ളുൽമ്) സൂചിപ്പിക്കുന്നു.അതുകൊണ്ട് തന്നെ ലിംഗപരമായ അധികാര ഘടന തൗഹീദിന്റെ വിവക്ഷക്കെതിരാണ്.ഖുർ-ആനിൽ ലിംഗപരമായ തൊഴിൽ വിഭജനവും ഇല്ല'.
'നീതിയിലല്ലാത്ത എല്ലാ അധികാര ഘടനയേയും ഇസ്ലാമിക സ്ത്രീവാദം നിരാകരിക്കുന്നു.ഇത് പൗരോഹിത്യത്തിന്റെ പിടിയിൽ നിന്ന് വിശ്വാസത്തെയും ഇസ്ലാമിക വിജ്ഞാനീയങ്ങളെയും മുക്തമാക്കുന്നു.അധികാരം സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും വ്യാപിക്കുക എന്നത് ജനാധിപത്യത്തിന്റെ പ്രയോഗവൽക്കരണമാണ്.അരാജകത്വമല്ല.ഇത് വിമോചനത്തിന്റെ വ്യാഖ്യാന ശാസ്ത്രമാണ്.ഇത് മതത്തിനും മതേതര ചിന്തക്കുമിടയിൽ നില നിന്നിരുന്ന ശത്രുതാപരമായ സമീപനത്തിനു പകരം സംവാദത്തിന്റെ ഒരു ഇടം സാധ്യമാക്കുന്നു.സംവാദത്തിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും അതിന്റെ ബലഹീനതകളെ അതിജീവിക്കാനാകൂ'.
************************************
അടുത്ത രണ്ട് പോസ്റ്റുകളിൽ ആമിനാവദൂദിന്റെ ഖുർ-ആൻ വ്യാഖ്യാനത്തിന്റെ ഒരു ലഘു വിവരണം നൽകാം.

Wednesday, 2 September 2009
'മറ്റിസ്ലാമുകൾ' സാധ്യമാണ്
ഇസ്ലാം ലോകത്ത് വിവിധ ഭൂപ്രദേശങ്ങളിൽ പടർന്നുപന്തലിച്ചതും വേരോടിയതും അതാത് പ്രദേശങ്ങളിലെ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ്. ഈ സ്വാംശീകരണം ദാർശ്ശനികതലത്തിലും സാംസ്കാരിക തലത്തിലും രാഷ്ട്രീയതലത്തിലും വൈജ്ഞാനികതലത്തിലുമെല്ലാം ദ്ര്ശ്ശ്യമാണ്.ഇസ്ലാം മുന്നോട്ടു വെക്കുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും തത്വങ്ങളും പ്രയോഗങ്ങളും അവക്കെല്ലാം അനുരൂപമായ അതിന്റെ ഏകദൈവ സങ്കൽപവും വിവിധ സാഹചര്യങ്ങളിൽ വിവിധരൂപങ്ങളിലാണ് സാക്ഷാൽകാരത്തിനായി ശ്രമങ്ങൾ നടത്തിയത്.
ആലങ്കാരികമായി പറഞ്ഞാൽ ഇസ്ലാമിന്റെ ധവളിമ മഴവിൽ വർണ്ണങ്ങൾ വിടർത്തിയാണ് മാനവ ഹൃദയങ്ങളെ ആകർഷിച്ചത്.ജീവിതത്തിന്റെ മഴവിൽഭംഗിയേയും മനുഷ്യവൈവിധ്യങ്ങളേയും ഖുർ-ആൻ അംഗീകരിക്കുന്നുണ്ട്. എന്നാൽ പൗരോഹിത്യവും അധികാരവും ഇസ്ലാമിനെ സ്ഥാപനവൽക്കരിക്കുകയും സ്ഥാപനത്തെ നിഷേധിക്കുന്നവരെ മതത്തിൽ നിന്ന് പുറം തള്ളാൻ എന്നും ശ്രമിക്കുകയും ചെയ്തു.സ്ഥപന വൽകൃത മതത്തിന് പുരോഹിതരും ഭരണവർഗ്ഗങ്ങളും ഉണ്ടാക്കിയ ചട്ടക്കൂടുകൾ ഇസ്ലാമിന്റെ അടിസ്ഥാനാദർശ്ശങ്ങളായി ഉറപ്പിക്കപ്പെട്ടു. എന്നിട്ടും സ്ഥാപന നിഷേധികളായ ഇസ്ലാമുകൾ മുഖ്യധാരാ ഇസ്ലാമിന് തുടച്ചു നീക്കാൻ സാധിക്കാത്തവിധം സ്വാധീനങ്ങൽ ഉണ്ടാക്കി.
വിവിധ സൂഫി ധാരകൾ മുതൽ ഇന്നത്തെ ഇസ്ലാമിക ഫെമിനിസം വരെ നീളുന്ന ബഹുസ്വര ഇസ്ലാമുകൾക്കാണ് ഇന്നത്തെ ലോകത്ത് കൂടുതൽ പ്രസക്തി എന്ന് തിരിച്ചറിയാൻ അധിക കാലം വേണ്ടിവരില്ല.ശിർക്കും ബിദ്-അത്തും എന്നൊക്കെപ്പറഞ്ഞ് പരസ്പരം വേർ തിരിക്കുന്ന ഇസ്ലാമിക സംഘടനകൾക്ക് പുതിയകാലത്തിന്റെ യാഥാർത്ഥ്യങ്ങളെ ഉൾകാഴ്ചയോടെ നോക്കിക്കാണാനാവില്ല.
ഇവിടെ പരിചയപ്പെടുത്തുന്ന 'മറ്റിസ്ലാമുകൾ' മുൻപേ പറക്കുന്ന പക്ഷികളാണ്. അവർ ഇന്നു പറയുന്ന കാര്യങ്ങൾ വ്യവസ്ഥാപിത ഇസ്ലാമിക സംഘടനകൾക്ക് നാളെ അംഗീകരിക്കേണ്ടി വരും.
ഇസ്ലാമികഫെമിനിസം,ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രം, ലൈംഗികന്യൂനപക്ഷങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട് ഇസ്ലാമിനെ പുനർവ്വായിക്കുന്നവർ,സർവ്വമതസത്യവാദം തുടങ്ങി വിവിധ ധാരകളെ പരിചയപ്പേടുത്തൽ മാത്രമാണ് ഈ ബ്ലോഗിന്റെ തുടർന്നുള്ള പോസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്.അവ ഹ്രസ്വവും ശുഷ്കവും ബാലിശവുമായിപ്പോയാൽ ക്ഷമിക്കണം.എന്റെ പരിമിതിക്കകത്ത് നിന്നു കൊണ്ട് എനിക്കാവുന്നത് ഞാൻ ചെയ്യുന്നു. അത്രമാത്രം.
മതത്തിനു വേണ്ടിയോ മതത്തിനെതിരെയോ ഉള്ള കേവലയുക്തിവാദങ്ങൾക്ക് അപ്പുറമുള്ള ചില അന്വേഷണങ്ങളെ പരിചയപ്പെടുത്തുക മാത്രം ചെയ്യുന്നു
മലയാളത്തിൽ ലഭ്യമായ ചില പുസ്തകങ്ങളെയും അതിലെ ആശയങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ചില പോസ്റ്റുകളാണ് ആദ്യം ഉദ്ദേശിക്കുന്നത്. ഏതെങ്കിലും ആശയങ്ങളോ പുസ്തകങ്ങളോ ഈ തരത്തിൽ പെടുന്നവ ഉണ്ടെങ്കിൽ വായനക്കാർ നിർദ്ദേശിക്കണം.അവ സംഘടിപ്പിച്ച് വായിച്ച് ഇതിൽ ഉൾകൊള്ളിക്കാൻ ശ്രമിക്കാം.മറ്റിസ്ലാമുകൾ എന്തുകൊണ്ട് സാധ്യമാണ് എന്ന് ഓരോ പോസ്റ്റും വായിക്കുമ്പോൾ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു.
നല്ല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

Subscribe to:
Posts (Atom)