ഇസ്ലാം ലോകത്ത് വിവിധ ഭൂപ്രദേശങ്ങളിൽ പടർന്നുപന്തലിച്ചതും വേരോടിയതും അതാത് പ്രദേശങ്ങളിലെ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ്. ഈ സ്വാംശീകരണം ദാർശ്ശനികതലത്തിലും സാംസ്കാരിക തലത്തിലും രാഷ്ട്രീയതലത്തിലും വൈജ്ഞാനികതലത്തിലുമെല്ലാം ദ്ര്ശ്ശ്യമാണ്.ഇസ്ലാം മുന്നോട്ടു വെക്കുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും തത്വങ്ങളും പ്രയോഗങ്ങളും അവക്കെല്ലാം അനുരൂപമായ അതിന്റെ ഏകദൈവ സങ്കൽപവും വിവിധ സാഹചര്യങ്ങളിൽ വിവിധരൂപങ്ങളിലാണ് സാക്ഷാൽകാരത്തിനായി ശ്രമങ്ങൾ നടത്തിയത്.
ആലങ്കാരികമായി പറഞ്ഞാൽ ഇസ്ലാമിന്റെ ധവളിമ മഴവിൽ വർണ്ണങ്ങൾ വിടർത്തിയാണ് മാനവ ഹൃദയങ്ങളെ ആകർഷിച്ചത്.ജീവിതത്തിന്റെ മഴവിൽഭംഗിയേയും മനുഷ്യവൈവിധ്യങ്ങളേയും ഖുർ-ആൻ അംഗീകരിക്കുന്നുണ്ട്. എന്നാൽ പൗരോഹിത്യവും അധികാരവും ഇസ്ലാമിനെ സ്ഥാപനവൽക്കരിക്കുകയും സ്ഥാപനത്തെ നിഷേധിക്കുന്നവരെ മതത്തിൽ നിന്ന് പുറം തള്ളാൻ എന്നും ശ്രമിക്കുകയും ചെയ്തു.സ്ഥപന വൽകൃത മതത്തിന് പുരോഹിതരും ഭരണവർഗ്ഗങ്ങളും ഉണ്ടാക്കിയ ചട്ടക്കൂടുകൾ ഇസ്ലാമിന്റെ അടിസ്ഥാനാദർശ്ശങ്ങളായി ഉറപ്പിക്കപ്പെട്ടു. എന്നിട്ടും സ്ഥാപന നിഷേധികളായ ഇസ്ലാമുകൾ മുഖ്യധാരാ ഇസ്ലാമിന് തുടച്ചു നീക്കാൻ സാധിക്കാത്തവിധം സ്വാധീനങ്ങൽ ഉണ്ടാക്കി.
വിവിധ സൂഫി ധാരകൾ മുതൽ ഇന്നത്തെ ഇസ്ലാമിക ഫെമിനിസം വരെ നീളുന്ന ബഹുസ്വര ഇസ്ലാമുകൾക്കാണ് ഇന്നത്തെ ലോകത്ത് കൂടുതൽ പ്രസക്തി എന്ന് തിരിച്ചറിയാൻ അധിക കാലം വേണ്ടിവരില്ല.ശിർക്കും ബിദ്-അത്തും എന്നൊക്കെപ്പറഞ്ഞ് പരസ്പരം വേർ തിരിക്കുന്ന ഇസ്ലാമിക സംഘടനകൾക്ക് പുതിയകാലത്തിന്റെ യാഥാർത്ഥ്യങ്ങളെ ഉൾകാഴ്ചയോടെ നോക്കിക്കാണാനാവില്ല.
ഇവിടെ പരിചയപ്പെടുത്തുന്ന 'മറ്റിസ്ലാമുകൾ' മുൻപേ പറക്കുന്ന പക്ഷികളാണ്. അവർ ഇന്നു പറയുന്ന കാര്യങ്ങൾ വ്യവസ്ഥാപിത ഇസ്ലാമിക സംഘടനകൾക്ക് നാളെ അംഗീകരിക്കേണ്ടി വരും.
ഇസ്ലാമികഫെമിനിസം,ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രം, ലൈംഗികന്യൂനപക്ഷങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട് ഇസ്ലാമിനെ പുനർവ്വായിക്കുന്നവർ,സർവ്വമതസത്യവാദം തുടങ്ങി വിവിധ ധാരകളെ പരിചയപ്പേടുത്തൽ മാത്രമാണ് ഈ ബ്ലോഗിന്റെ തുടർന്നുള്ള പോസ്റ്റുകളിൽ ഉദ്ദേശിക്കുന്നത്.അവ ഹ്രസ്വവും ശുഷ്കവും ബാലിശവുമായിപ്പോയാൽ ക്ഷമിക്കണം.എന്റെ പരിമിതിക്കകത്ത് നിന്നു കൊണ്ട് എനിക്കാവുന്നത് ഞാൻ ചെയ്യുന്നു. അത്രമാത്രം.
മതത്തിനു വേണ്ടിയോ മതത്തിനെതിരെയോ ഉള്ള കേവലയുക്തിവാദങ്ങൾക്ക് അപ്പുറമുള്ള ചില അന്വേഷണങ്ങളെ പരിചയപ്പെടുത്തുക മാത്രം ചെയ്യുന്നു
മലയാളത്തിൽ ലഭ്യമായ ചില പുസ്തകങ്ങളെയും അതിലെ ആശയങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ചില പോസ്റ്റുകളാണ് ആദ്യം ഉദ്ദേശിക്കുന്നത്. ഏതെങ്കിലും ആശയങ്ങളോ പുസ്തകങ്ങളോ ഈ തരത്തിൽ പെടുന്നവ ഉണ്ടെങ്കിൽ വായനക്കാർ നിർദ്ദേശിക്കണം.അവ സംഘടിപ്പിച്ച് വായിച്ച് ഇതിൽ ഉൾകൊള്ളിക്കാൻ ശ്രമിക്കാം.മറ്റിസ്ലാമുകൾ എന്തുകൊണ്ട് സാധ്യമാണ് എന്ന് ഓരോ പോസ്റ്റും വായിക്കുമ്പോൾ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു.
നല്ല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
Wednesday, 2 September 2009
Subscribe to:
Post Comments (Atom)
തുടരൂ.
ReplyDeleteമഴവില്‍ ഇസ്ലാം. പ്രബോധനം ലേഖനം ഇവിടെ
ReplyDeletei'll comment on prabodhanam article in my blog 'maudoodism.blogspot.com later.
ReplyDelete